ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ ശാര്‍ദുല്‍ താക്കൂര്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും വിക്കറ്റെടുക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഏഴ് വിക്കറ്റെടുത്ത് ഇന്ത്യയുടെ രക്ഷകനായത് താക്കൂറായിരുന്നു.
താരത്തിന്റെ ഈ മിന്നും പ്രകടനം മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് നൽകിയ മറുപടിയായിരുന്നു. ശര്‍ദുലിനെ ടീമിലുള്‍പ്പെടുത്തിയതിന് കടുത്ത ഭാഷയില്‍ ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ശര്‍ദുലിന് പകരം ഉമേഷ് യാദവിനെ പരിഗണിക്കേണ്ടിയിരുന്നെന്നും ഉമേഷിന്റെ നിയന്ത്രണത്തോടെയുള്ള അതിവേഗമുള്ള പന്തുകളാണ് ടീമിന് ആവശ്യമെന്നുമായിരുന്നു ഗംഭീറിന്റെ കമന്റ്. ഇതിന് പിന്നാലെയായിരുന്നു ശര്‍ദുലിന്റെ മിന്നും ബോളിംഗ് പ്രകടനം.
Read Also:- മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്..!
ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 229 റണ്‍സിന് അവസാനിച്ചിരുന്നു. 61 റണ്‍സ് വഴങ്ങി 7 വിക്കറ്റെടുത്ത ശാര്‍ദൂല്‍ താക്കൂറിന്റെ ബോളിംഗാണ് ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 202ല്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 85 റണ്‍സെന്ന നിലയിലാണ്.
Post Your Comments