Latest NewsKeralaNewsIndia

കേരളത്തില്‍ ഇത്തവണ ബിജെപിക്ക് വന്‍ നേട്ടമുണ്ടാകുമെന്ന് ഗൗതം ഗംഭീര്‍

തൃശൂര്‍: കേരളത്തില്‍ ബിജെപി 2016 നേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. തൃശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Read Also : കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

“ബിജെപിയില്‍ നിന്ന് കൂടുതല്‍ നല്ല ആളുകള്‍ നിയമസഭയിലെത്തും. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കും,” ഗംഭീര്‍ പറഞ്ഞു.

“ശബരിമല ഒരു വലിയ വിഷയം തന്നെയാണ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാകും. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് സ്വര്‍ണക്കടത്ത് നടന്നത്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയും. ബിജെപിക്കായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ഗംഭീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button