തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് തല പരിശോധനകൾക്ക് അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് പൊതുമരാത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി കെ എച്ച് ആർ ഐ യെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സെന്റർ ഓഫ് എക്‌സലൻസിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനിയർ ഹൈജീൻ ആൽബർട്ട് സ്വാഗതം പറഞ്ഞു.
Read Also: സ്ത്രീകൾ കൂടുതലായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലുള്ള നേട്ടങ്ങൾ: പഠനം
കെഎച്ച്ആർഐയുടെ പരിശോധനാ യന്ത്ര സാമഗ്രികൾ ഫീൽഡിൽ എത്തിക്കുന്നതിനാണ് ഈ പുതിയ വാഹനം ഉപയോഗിക്കുക. കൂടുതൽ പഠനങ്ങളും ഘടനാരമായ ഓഡിറ്റുകളും ആവശ്യമുള്ളിടത്ത് വേഗത്തിൽ എത്താൻ ഈ വാഹനം ഉപയോഗിച്ച് സാധ്യമാകും.
Post Your Comments