USALatest NewsNewsInternational

സ്ത്രീകൾ കൂടുതലായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലുള്ള നേട്ടങ്ങൾ: പഠനം

അമേരിക്ക: ലൈംഗിക ജീവിതത്തെക്കുറിച്ച് ലോകമെമ്പാടും തുറന്ന ചർച്ചകളും പഠനങ്ങളും നടന്നുവരികയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ പഠനം സ്ത്രീകളും ലൈംഗികജീവിതവും തമ്മിലെ ഒരു പ്രധാന നേട്ടത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അധികമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ സ്ത്രീകൾക്ക് ഒരു വലിയ നേട്ടമുണ്ടെന്ന് ന്യൂറോ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു.

പ്രായപൂർത്തിയായ 20 സ്ത്രീകളിലാണ് ഉത്തേജക പഠനം നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിൽ, 18 നും 45 നും ഇടയിൽ പ്രായമുള്ള വനിതാ സന്നദ്ധപ്രവർത്തകരാണ് പങ്കെടുത്തത്. പഠനത്തിൽ പ്രായപൂർത്തിയായ 20 സ്ത്രീകളിൽ സ്പർശനവും സെറിബ്രൽ വികസനവും തമ്മിലുള്ള ബന്ധം പരിശോധിച്ചു. ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എഫ്എംആർഐ) ഉപയോഗിച്ച് മസ്തിഷ്കം സ്കാൻ ചെയ്യുമ്പോൾ സ്ത്രീകൾക്ക് അവരുടെ ക്ലിറ്റോറിസുകൾ ഉത്തേജിപ്പിക്കപ്പെട്ടതായി കണ്ടെത്തി.

സ്‌കൂളുകളിൽ സൂര്യ നമസ്‌കാരം: മതവിരുദ്ധം, കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

ഉത്തേജനത്തിനായി, ഒരു ചെറിയ വൃത്താകൃതിയിലുള്ള വസ്തു ക്ലിറ്റോറിസിന്റെ തലത്തിൽ പ്രയോഗിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ഉപകരണം എട്ട് തവണ വൈബ്രേറ്റ് ചെയ്തു, ഓരോ തവണയും 10 സെക്കൻഡ് വീതമാണ് ഉപകരണം വൈബ്രേറ്റ് ചെയ്തത്. ശേഷം 10 സെക്കൻഡ് വിശ്രമം നൽകി. ഇതോടൊപ്പം കഴിഞ്ഞ ഒരു വർഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്തിന്റെ എണ്ണവും ഗവേഷകർ വനിതാ സന്നദ്ധപ്രവർത്തകരോട് ചോദിച്ചു.

ഉപകരണം വൈബ്രേറ്റുചെയ്യുമ്പോൾ ഓരോ സ്ത്രീയിലും തലച്ചോറിന്റെ സോമാറ്റോസെൻസറി കോർട്ടെക്സ് മേഖല സജീവമായതായി ഇമേജിംഗിന്റെ ഫലങ്ങൾ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ട് ചെയ്ത വനിതാ സന്നദ്ധപ്രവർത്തകരിൽ ഇത് കൂടുതൽ ശക്തമാണെന്ന് കണ്ടെത്തി.

ലോക്ക് ഡൗൺപരാജയം, ഇനി ഇരുന്നേ പറ്റുവെങ്കിൽ കിറ്റ് മാത്രം പോരാ, ഇഎംഐയും നിങ്ങൾ തവണ തെറ്റാതെ അടച്ചുതീർക്കണം: ഹരീഷ് പേരടി

അതേസമയം കൂടുതൽ വികസിതമായ സോമാറ്റോസെൻസറി കോർട്ടെക്‌സ് കൂടുതൽ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുമെന്നോ, അല്ലെങ്കിൽ കൂടുതൽ ലൈംഗികബന്ധം ആ മസ്തിഷ്ക മേഖലയെ വികസിപ്പിച്ചെടുക്കുമെന്നോ എന്ന് സ്ഥിരീകരിക്കാൻ പഠനത്തിൽ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button