ന്യൂഡല്‍ഹി: മദർ തെരേസയെ വിശുദ്ധയാക്കിയത് നുണയുടെ അടിസ്ഥാനത്തിലാണെന്ന് രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് വാരികയായ പാഞ്ചജന്യ. കുരിശേറ്റം, അധികാരം, ഗൂഢാലോചന’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പാഞ്ചജന്യ മദര്‍ തെരേസക്ക് ഭാരതരത്ന പുരസ്കാരം നല്‍കിയത് ഇന്ത്യയില്‍ മതനിരപേക്ഷ രാഷ്ട്രീയം എന്ന് വിളിക്കപ്പെടുന്നതിന്‍റെ ആവശ്യകത മുന്‍നിര്‍ത്തിയാണെന്ന് അവകാശപ്പെടുന്നത്.
Also Read:ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു
‘സേവനത്തിന്‍റെ പേരില്‍ മതപരിവര്‍ത്തനം നടത്തുന്നു. മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്രങ്ങളില്‍ അസുഖബാധിതര്‍ക്ക് മരുന്ന് നല്‍കാതെ ക്രൂശിത സമയത്ത് യേശുക്രിസ്തു അനുഭവിച്ച വേദന അനുഭവിപ്പിക്കുകയാണ്. മിഷണറീസ് ഓഫ് ചാരിറ്റിയില്‍ അസുഖബാധിതനായ ഒരു കുട്ടിക്ക് മരുന്ന് നല്‍കുന്നതില്‍ നിന്നും വിലക്കിയതിനാല്‍ കന്യാസ്ത്രീ രാജിവെച്ച സംഭവമുണ്ടായിട്ടുണ്ട്’, ലേഖനത്തിൽ പറയുന്നു.
‘മാധ്യമങ്ങളെ ഉപയോഗിച്ചാണ് മദര്‍ തെരേസയെ മാതൃത്വത്തിന്‍റെ പ്രതിരൂപമായി സൃഷ്ടിച്ചെടുത്തത്. മതനിരപേക്ഷ രാഷ്ട്രീയം എന്ന് വിളിക്കപ്പെടുന്ന ഒന്ന് നിലനില്‍ക്കേണ്ടത് ആവശ്യമായതിനാലാണ് മദര്‍ തെരേസക്ക് ഭാരതരത്ന നല്‍കിയത്. ഈയൊരു പ്രഭാവം പതുക്കെ മദര്‍ തെരേസയെ ചോദ്യംചെയ്യരുതാത്ത വ്യക്തിത്വമായി മാറ്റി. നുണയുടെ അടിസ്ഥാനത്തിലാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. മദര്‍ തെരേസ അര്‍ബുദം മാറ്റിയെന്ന് അവകാശപ്പെട്ട സ്ത്രീക്ക് ഒരിക്കലും അര്‍ബുദമുണ്ടായിരുന്നില്ല. കുടുംബാസൂത്രണത്തിന് മദര്‍ തെരേസ എതിരായിരുന്നു. അവര്‍ സേവിക്കുന്ന ജനങ്ങളുടെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല’, ലേഖനത്തില്‍ പറയുന്നു.
Post Your Comments