KottayamLatest NewsKeralaNattuvarthaNews

ചൈ​ൽ​ഡ് ലൈൻ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ​ നി​ന്ന് കാ​ണാ​താ​യ നാ​ലു പെ​ൺ​കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെയാണ് പെൺകുട്ടികളെ കാ​ണാ​താ​യ​ത്

കോ​ട്ട​യം: മാ​ങ്ങാ​നം ചൈ​ൽ​ഡ് ലൈ​നി​ന്‍റെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ​നി​ന്ന് കാ​ണാ​താ​യ നാ​ലു പെ​ൺ​കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെയാണ് പെൺകുട്ടികളെ കാ​ണാ​താ​യ​ത്.

13 വ​യ​സ്സു​ള്ള ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ​യും 14 വ​യ​സ്സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യെ​യും ഒ​രു പ​തി​നേ​ഴു​കാ​രി​യെ​യു​മാ​ണ് കാണാതായത്. ഇ​വ​ർ പു​റ​ത്തേ​ക്ക്​ പോ​കു​ന്ന സി.​സി ടി.​വി ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഈ​സ്റ്റ് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ന​ഗ​ര​ത്തി​ൽ നി​ന്നു​ത​ന്നെ പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read Also : കവളപ്പാറയിലെ ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം

വി​വി​ധ പോ​ക്സോ കേ​സു​ക​ളി​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് ഇവരെ കാ​ണാ​താ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button