KeralaLatest NewsNews

മന്ത്രിക്ക് ശുചിമുറി പണിയാന്‍ മാത്രം 4.5 ലക്ഷം രൂപയും വീട് പോകുന്നവര്‍ക്ക് 4 ലക്ഷം രൂപയും : കെ.സുരേന്ദ്രന്‍

പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

കോഴിക്കോട് : സംസ്ഥാന സര്‍ക്കാര്‍ കെ റെയില്‍ പുനരധിവാസ പാക്ക് പ്രഖ്യാപിച്ചതില്‍ പരിഹാസവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പദ്ധതിക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. കെ റെയിലിന് വേണ്ടി വീട് ഒഴിയുന്നവര്‍ക്ക് അധികസഹായമായി നാല് ലക്ഷം രൂപ നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ശുചിമുറി പണിയാന്‍ മാത്രം 4.5 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Read Also : കൊവിഡ് മൂന്നാം തരം​ഗത്തിലേക്ക് കടന്ന് രാജ്യം: തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ തീരുമാനിച്ച് കോൺ​ഗ്രസ്

‘സര്‍ക്കാര്‍ ആരുമായി ചര്‍ച്ച നടത്തിയാലും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധിക്കും. കെ റെയില്‍ വിരുദ്ധ സമരക്കാരെ മുഴുവന്‍ യോജിപ്പിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കും. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലര ലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെട്ടവര്‍ക്ക് അധികസഹായമായി നാലര ലക്ഷം നല്‍കുന്നത്’ , കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

‘സിപിഎമ്മിന് രക്ഷപ്പെടാനുള്ള അവസാനത്തെ ബസ് ആയതുകൊണ്ടാണ് എന്ത് കൊള്ളയും നടത്താമെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ അതൊരിക്കലും അനുവദിക്കില്ല. ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ള നടത്തി പാവങ്ങള്‍ക്ക് തുച്ഛമായ തുക നല്‍കാനുള്ള നീക്കം അനുവദിക്കില്ല’, സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button