
കൊച്ചി: വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാർ പൂര്‍ണമായി കത്തിനശിച്ചു. അരൂർ സ്വദേശി മാർട്ടിൻ ഓടിച്ചിരുന്ന കാറാണ് കത്തി നശിച്ചത്. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മാർട്ടിൻ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.
വൈറ്റില മേല്‍പ്പാലത്തിന് താഴെയായി ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. വാഹനത്തിന്റെ ബാറ്ററിയുടെ ഭാഗത്തു നിന്നാണ് തീപടർന്നത്. ഷോട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Also : കൂട്ടിൽ നിന്നും രക്ഷപ്പെട്ട് റോഡിലെത്തിയ സിംഹത്തെ പിടികൂടി ഉടമ: വൈറലായി വീഡിയോ
അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. വാഹനം ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. ഗതാഗത തടസം നേരിട്ടിരുന്നു. ഇത് പൊലീസെത്തിയാണ് പരിഹരിച്ചത്.
Post Your Comments