Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,581 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,581 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 796 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ് ഇന്ന് യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: അമ്മ നോക്കാനേൽപ്പിച്ച 3 വയസ്സുകാരിയായ കൊച്ചുമകളെ മുത്തശ്ശിയുടെ കാമുകൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

7,72,189 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,48,511 പേർ രോഗമുക്തി നേടി. 2,170 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 21,508 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 3,97,766 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കും: സന്ദീപാനന്ദ ഗിരി

shortlink

Related Articles

Post Your Comments

Related Articles


Back to top button