തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കെ റെയിലുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നു തുടങ്ങി. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ നാല് മണിക്കൂറിനു താഴെയേ വേണ്ടി വരൂ. അതായത് 3 മണിക്കൂര്‍ 54 മിനിറ്റ് കൊണ്ട് 529.45 കിലോമീറ്റര്‍ താണ്ടി ലക്ഷ്യസ്ഥാനത്ത് എത്താം.
Read Also : അമ്മ നോക്കാനേൽപ്പിച്ച 3 വയസ്സുകാരിയായ കൊച്ചുമകളെ മുത്തശ്ശിയുടെ കാമുകൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
തിരുവനന്തപുരം-കൊല്ലം ((22 മിനിറ്റ്), തിരുവനന്തപുരം-കോട്ടയം (1 മണിക്കൂര്‍), തിരുവനന്തപുരം-കൊച്ചി (ഒന്നര മണിക്കൂര്‍), തിരുവനന്തപുരം -കോഴിക്കോട് (2 മണിക്കൂര്‍ 40 മിനിറ്റ്), തിരുവനന്തപുരം-കാസര്‍കോട് (3 മണിക്കൂര്‍ 54 മിനിറ്റ്) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളില്‍ എത്തിചേരുന്നതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതി വരുന്നതോടെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം. നെല്‍വയലും തണ്ണീര്‍ തടവും സംരക്ഷിക്കാന്‍ 88 കിലോമീറ്റര്‍ ആകാശപാതയായിരിക്കും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പദ്ധതി നടപ്പിലായാല്‍ 12,872 വാഹനങ്ങള്‍ റോഡില്‍നിന്ന് ഒഴിവാകുമെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ അതിവേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിന് ചെലവ് ഇത്തിരി കൂടും. സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതയിലൂടെ സഞ്ചരിക്കാന്‍ കിലോമീറ്ററിനു നിരക്ക് 2.75 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടെത്താന്‍ 1455 രൂപ ചെലവാകും. ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും. അതേസമയം, പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ടിക്കറ്റ് നിരക്ക് ഇതിലും കുറയാനേ സാധ്യതയുള്ളൂ എന്ന് കെ റെയില്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments