Latest NewsNewsIndia

ശിരോവസ്ത്രം അണിഞ്ഞാൽ കാവിഷാൾ അണിയുമെന്ന് വിദ്യാർത്ഥികൾ:വീണ്ടും ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പുറത്താക്കി അധികൃതർ

കർണാടക: ചിക്കമഗളുരു സർക്കാർ കോളജിൽ വീണ്ടും ശിരോവസ്ത്രത്തിന് വിലക്ക്. ക്യാമ്പസിൽ ഹിജാബണിഞ്ഞെത്തിയ അഞ്ച് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പുറത്താക്കി. കാവി ഷാൾ ധരിച്ച് ഏതാനും വിദ്യാർത്ഥികൾ കോളജിൽ എത്തുകയും മുസ്ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങൾ ഈ ഷാൾ അണിയുമെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്നായിരുന്നു നടപടി. ക്യാമ്പസിൽ മറ്റെവിടെ വേണമെങ്കിലും ശിരോവസ്ത്രം അണിയാമെന്നും ക്ലാസിൽ കയറുമ്പോൾ ഹിജാബ് അഴിച്ചുവെക്കണമെന്നും കോളജ് അധികൃതർ വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകി.

ഇത് രണ്ടാം തവണയാണ് ഹിജാബിനെതിരെ ഒരു സംഘം വിദ്യാർത്ഥികൾ രംഗത്തുവരുന്നത്. ശിരോവസ്ത്രം യൂണിഫോം കോഡിനു വിരുദ്ധമാണെന്നും ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നേരത്തെ ഇവർ ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങൾക്കു മുൻപ് ഉഡുപ്പി സർക്കാർ വനിതാ കോളജിലും ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നു. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റാതെ പുറത്താക്കുകയായിരുന്നു. പിന്നീട് കളക്ടർ ഇടപെട്ട് ഇവർക്ക് ക്ലാസിൽ കയറാൻ അനുമതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button