Latest NewsNewsFootballSports

ഒമിക്രോൺ: ഐ ലീഗ് ഫുട്ബോൾ ആറ് മാസത്തേക്ക് നിര്‍ത്തിവച്ചു

ദില്ലി: ഇന്ത്യയിലെ ഫുട്ബോൾ ലീഗായ ഐ ലീഗ് ആറ് മാസത്തേക്ക് നിര്‍ത്തിവച്ചു. കളിക്കാര്‍ക്കിടയില്‍ അമ്പതിലേറെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലീഗ് നിര്‍ത്തിവയ്ക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ തീരുമാനിച്ചത്. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന എഐഎഫ്എഫിന്റെ ലീഗ് കമ്മിറ്റി മീറ്റിംഗിലാണ് നിര്‍ണായക തീരുമാനം എടുത്തത്.

കഴിഞ്ഞയാഴ്ച മൂന്ന് ടീമുകളിലെ കളിക്കാര്‍ക്ക് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ലീഗ് നിര്‍ത്തിവയ്ക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ അമ്പതിന് മുകളില്‍ കളിക്കാര്‍ക്കും ടീം ഓഫിഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുര്‍ന്നാണ് ലീഗ് നിര്‍ത്തിവയ്ക്കാന്‍ അസോസിയേഷന്‍ തീരുമാനമെടുത്തത്.

നിലവിലെ സാഹചര്യത്തില്‍ കളിക്കാരുടെ ആരോഗ്യത്തിനാണ് അസോസിയേഷന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അതിനാല്‍ ആറ് മാസത്തേക്ക് ഐ ലീഗ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായും എഐഎഫ്എഫ് അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ അവസരത്തില്‍ ഫുട്ബോൾ നടത്തുന്നത് അനുചിതമാണെന്നും എഐഎഫ്എഫ് പത്രകുറിപ്പില്‍ വ്യക്തമാക്കി.

Read Also:- മുഖം സുന്ദരമാക്കാൻ ചെറുനാരങ്ങയും തക്കാളിയും!

എന്നാല്‍ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന അതേ അളവില്‍ തന്നെ കുറയാനും സാദ്ധ്യതയുള്ളതിനാല്‍ ഐലീഗ് എത്രയും വേഗം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുള്ളതായും എഐഎഫ്എഫ് സൂചിപ്പിച്ചു. ജനുവരി അഞ്ചിന് നേരത്തെ തീരുമാനിച്ചിരുന്നത് പോലെ കളിക്കാരില്‍ വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button