പാലക്കാട്: കോണ്‍ഗ്രസ് നേതാവില്‍ നിന്നും തോക്ക് പിടികൂടി. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെ.എസ്.ബി.എ തങ്ങളില്‍ നിന്നുമാണ് തോക്ക് പിടിച്ചത്. തോക്ക് പിടിച്ചെടുക്കുമ്പോള്‍ ഇത് കൈവശം വയ്‌ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല.
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും തോക്ക് പിടികൂടിയത്. ഏഴു ബുള്ളറ്റും പിടിച്ചെടുത്തിട്ടുണ്ട്.കോയമ്പത്തൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായാണ് കെ.എസ്.ബി.എ തങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇയാളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറും.
Post Your Comments