ThiruvananthapuramLatest NewsKeralaNews

സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് വിശദീകരണ യോഗം

മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് വിശദീകരണ യോഗം ചേരും. രാവിലെ 11ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

Read Also : എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

പദ്ധതിയുമായി ബന്ധപ്പെട്ട് എംപിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ മേധാവികള്‍ തുടങ്ങിയവരുമായി വരും ദിവസങ്ങളില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്താനും ആലോചിച്ചിട്ടുണ്ട്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് നാലു മണിക്കൂര്‍ കൊണ്ടു യാത്രചെയ്യാന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിയാണ് സില്‍വര്‍ ലൈനിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുക. നിര്‍മ്മാണങ്ങളും വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനും ആശങ്കകള്‍ ദുരീകരിക്കുന്നതിനുമാണ് വിശദീകരണ യോഗം ചേരുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലാതല പരിപാടികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button