Latest NewsIndia

കശ്മീരിൽ സൈന്യം വധിച്ചത് പൊലീസുകാരെ കൊലപ്പെടുത്തിയ പാക് ഭീകരനെ: 4 വർഷമായി പിടികിട്ടാപ്പുള്ളി

ബന്ദിപോരയിലെ രണ്ട് പോലീസുകാരുടെ കൊലപാതകത്തിൽ മുഖ്യപ്രതിയായിരുന്നു ഹഫീസ്.

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. സൈന്യം വധിച്ച രണ്ടാമത്തെ ഭീകരൻ പാക് സ്വദേശിയാണ്. ഹഫീസ് എന്ന ഹംസയാണ് ഇയാളെന്ന് പിന്നീട് സൈന്യം തിരിച്ചറിഞ്ഞു. ഷലീമർബാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ബന്ദിപോരയിലെ രണ്ട് പോലീസുകാരുടെ കൊലപാതകത്തിൽ മുഖ്യപ്രതിയായിരുന്നു ഹഫീസ്.

ബന്ദിപോരയിലെ ഹജിൻ സ്വദേശിയായ സലീം പറേയ് ആണ് സൈന്യം വധിച്ച ലഷ്‌കർ ഭീകരരിൽ മറ്റൊരാൾ . 30കാരനായ ഇയാൾ ഷലിമർ ഗാർഡന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. 2017ലാണ് ലഷ്‌കറിന്റെ ടോപ് കമാൻഡറായിരുന്ന സലീം പറേയ് തീവ്രവാദ സംഘടനയിലെത്തുന്നത്. ഇതിന് മുമ്പ് ഹജിൻ നഗരത്തിൽ മെക്കാനിക്ക് ആയിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെയും ഭീകരരുടെയും പട്ടികയിൽ സലീമും ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തീവ്രവാദത്തിൽ സജീവമായിരുന്ന സലീം സൈന്യവുമായി നടന്നിട്ടുള്ള നിരവധി ഏറ്റുമുട്ടലുകളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button