തിരുവനന്തപുരം : മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുമായി പിന്നണി ഗായികയും പെര്‍ഫോമറുമായ ഗൗരി ലക്ഷ്മി. വിഷാദത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് ഒഫീഷ്യല്‍ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഗൗരി അനുഭവക്കുറിപ്പ് പങ്കുവച്ചത്.
ഗൗരി ലക്ഷമിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നാല് വര്‍ഷം മുമ്ബ് കല്യാണം കഴിഞ്ഞതിന് ശേഷമാണ് വിഷാദം എന്നില്‍ പിടിമുറുക്കിയത്. ഒരു കാര്യവുമില്ലാതെ ഞാന്‍ കരയുമായിരുന്നു, മൂഡ്സ്വിംഗ്സ്, രാത്രിയില്‍ ഉറക്കമില്ലായ്മ. ആദ്യം ഞാനോര്‍ത്തു വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതിന്റെ വിഷമമാണെന്ന്, പക്ഷെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു.
read also: പൊലീസിന്റെ വീഴ്ചകൾ : പാർട്ടി ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
വേദനയില്‍ നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ എന്നെതന്നെ മുറിപ്പെടുത്തിയ ദിവസങ്ങളുണ്ട്. എനിക്ക് സഹായം ആവശ്യമുണ്ടെന്ന് എന്റെ ഭര്‍ത്താവിന് തോന്നുന്നതുവരെ ഈ അവസ്ഥയെ എങ്ങനെ നേരിടണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നതിനാല്‍ ഞാന്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തി, പക്ഷെ നാല് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ അസ്ഥയായിരുന്നു അത്.
പിന്നീടാണ് എനിക്ക് ബോഡര്‍ലൈന്‍ പേഴ്സണാലിറ്റിയും (ബിപിഡി) ഒബ്സസീവ് കംപല്‍സീവ് പേഴ്സണാലിറ്റി ഡിസോര്‍ഡറും (ഒസിപിഡി) പിറ്റിഎസ്ഡിയും ആണെന്ന് കണ്ടെത്തുന്നത്. കുട്ടിക്കാലത്തെ എന്റെ ചില അനുഭവങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഞാന്‍ നേരിട്ട മോശമായ പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് ഇതെന്ന് ഞാന്‍ മനസ്സിലാക്കി.
ഞാന്‍ നേരിട്ടിരുന്ന പല മോശം അനുഭവങ്ങളും സാധാരണമാണെന്ന് കരുതി ഞാന്‍ സ്വയം പഴിചാരുകയായിരുന്നെന്ന് ചികിത്സയിലൂടെ എനിക്ക് ബോധ്യപ്പെട്ടു. ഞാന്‍ എന്നെതന്നെ വലിച്ച് താഴെയിടാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ഞാന്‍ എനിക്കുവേണ്ടി സംസാരിക്കുകയോ നിലകൊള്ളുകയോ ചെയ്തിട്ടില്ല.
ആളുകള്‍ എന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പല തരത്തിലാണ് പ്രതികരിച്ചത്. ചിലര്‍ ഇതെല്ലാം എന്റെ മനസ്സിന്റെ തോന്നലാണെന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കാന്‍ നോക്കി.
നമ്മള്‍ അങ്ങനെയാണ് നമ്മുടെ പ്രശ്നങ്ങളെയും അരക്ഷിതാവസ്ഥയെയും പേടിയെയും ഉത്കണ്‌ഠയും സമ്മര്‍ദ്ദവുമെല്ലാം ഒരു പുതപ്പിന് കീഴില്‍ മൂടിവയ്ക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ മൂലമാണ് അത്.
ഞാന്‍ പറയട്ടെ- ദയവുചെയ്ത് നിങ്ങള്‍ വിശ്വസിക്കുന്ന ആരോടെങ്കിലും തുറന്ന് സംസാരിക്കൂ, നിങ്ങള്‍ എന്ത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അവരോട് പറയണം. നിങ്ങള്‍ ഒറ്റയ്ക്ക് ഇതിലൂടെ കടന്നുപോകരുത്- ഗൗരി ലക്ഷ്മി.
Post Your Comments