തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളിൽ 2020-21 വർഷം തുടർ വിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.റ്റി.ഐ/ഐ.റ്റി.സി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങിയിട്ടുള്ളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളായ വിദ്യാർഥി/ വിദ്യാർഥിനികൾ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർഥിയുടെ ബാങ്ക് പാസ് ബുക്ക്, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ജനുവരി 31ന് വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് അപേക്ഷ സമർപ്പിക്കണം.
Read Also: രാഹുല്‍ ഗാന്ധി ഹിന്ദു തന്നെയോ ? ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പോലും രാഹുലിനറിയില്ല
പ്രൊഫണഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ എൻട്രൻസ് കമ്മീഷണറുടെ അലോട്ട്മെന്റിന്റെ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ ലാപ്ടോപ്പ് വിതരണത്തിന് പരിഗണിക്കൂ. മറ്റുസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ കോഴ്സുകൾ കേരള ഗവൺമെന്റ് അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു തവണ സ്‌കോളർഷിപ്പ് ലഭിച്ചവർ വീണ്ടും ആ കോഴ്സ് കാലയളവിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. അപൂർണ്ണമായ അപേക്ഷകളോ നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ ഒരു കാരണവശാലും പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് അതത് മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Read Also: കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മിച്ച് ചൈന: ഇന്ത്യക്കെതിരായ അതിവേഗ സൈനിക നീക്കമോ ലക്‌ഷ്യം
Post Your Comments