ന്യൂഡൽഹി: ചണ്ഡീഗഡിൽ ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ബിജെപി അധികാരത്തിലെത്തുമെന്ന് ഏകദേശം ഉറപ്പായി. കോണ്‍ഗ്രസ് നേതൃത്വത്തെ രഹസ്യമായി സമീപിച്ചിരുന്നു നേരത്തെ എഎപി. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ കൗണ്‍സിലര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതോടെ കാര്യങ്ങളാകെ മാറിയിരിക്കുകയാണ്. വെറും ഒരു സീറ്റ് മാത്രമാണ് ഇപ്പോള്‍ വ്യത്യാസമുള്ളത്.
കോൺഗ്രസിൽ നിന്ന് മാത്രമല്ല ആം ആദ്മിയിൽ നിന്നും കൗൺസിലർമാർ കൂറുമാറിയേക്കുമെന്നാണ് റിപോർട്ടുകൾ. ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനം പിടിക്കാന്‍ എഎപി എല്ലാ നീക്കവും നടത്തുന്നതിനിടെയാണ് ബിജെപി ഞെട്ടിച്ചത്. കോണ്‍ഗ്രസിന്റെ വനിതാ കൗണ്‍സിലറായ ഹര്‍പ്രീത് കൗര്‍ ബബ്ലയാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേവീന്ദര്‍ സിംഗ് ബബ്ലയുടെ ഭാര്യയാണ് ഇവര്‍. ദേവീന്ദറും ഇതിനൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതോടെ 13 സീറ്റായി ബിജെപിയുടെ നേട്ടം ഉയര്‍ന്നു.
ഒപ്പം ചണ്ഡീഗഡ് എംപിയെന്ന നിലയില്‍ കിരണ്‍ ഖേറിനും വോട്ടുണ്ടാവും. പതിനാല് വോട്ടുകള്‍ ബിജെപിക്കാപ്പമുണ്ട്. കോണ്‍ഗ്രസിലും എഎപിയിലുമായി നാല് പേർ ബിജെപിയിലെത്തിയാൽ അധികാരം ബിജെപിയുടെ കൈവശമെത്തും.ഹര്‍പ്രീത് കൗറിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. എന്നാല്‍ ഈ നീക്കം എഎപിക്ക് ഗുണം ചെയ്‌തേക്കും. മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്.
അതുകൊണ്ട് ഹര്‍പ്രീത് തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വരാനാണ് സാധ്യത. ചണ്ഡീഗഡില്‍ തന്നെ അവര്‍ പോപ്പുലര്‍ നേതാവുമാണ്. ഇവിടെ ഹര്‍പ്രീതിന്റെ തോല്‍വി ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് എന്ത് വില കൊടുത്തും ശ്രമിക്കുമെന്നാണ് സൂചന.
Post Your Comments