KeralaLatest NewsNewsIndia

എങ്ങനെയെങ്കിലും ബി ജെ പിയേയും മോദിയെയും പുറത്താക്കണം, അതിന് ആരെ വേണമെങ്കിലും കൂട്ട് പിടിയ്ക്കും: കെ എന്‍ എ ഖാദര്‍

മലപ്പുറം: ബി ജെ പിയേയും മോദിയെയും ഇന്ത്യയുടെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും സഖ്യമാകാമെന്ന് മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. പ്രധാനമന്ത്രി ആരായാലും കുഴപ്പമില്ലെന്നും കോണ്‍ഗ്രസ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.

Also Read:പുത്തൻ മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

‘ഏത് വിധേനയും മോദിയെ പുറത്താക്കണം. അതിന് ആരെ വേണമെങ്കിലും കൂടെക്കൂട്ടാം. കോൺഗ്രസ്‌ അല്ലെങ്കിലും മാറ്റാരെങ്കിലും അധികാരത്തിൽ വന്നാൽ മതി. പ്രധാനമന്ത്രി ആരായാലും കുഴപ്പമില്ല മോദിയാകരുതെന്നേയുള്ളൂ’, കെ എന്‍ എ ഖാദര്‍ പറഞ്ഞു.

അതേസമയം, ബിജെപിയ്ക്കെതിരെ കൂട്ടുമുന്നണികളെ നിരത്താനാണ് മാമതാ ബാനർജി മുതൽ കേജ്രിവാൾ വരെ ശ്രമിക്കുന്നത്. ഒരിക്കലും തനിച്ചു നിന്ന് ഇനി ഇന്ത്യയിൽ ഭരണം പിടിയ്ക്കുക എന്നത് സാധ്യമല്ലാത്ത കാര്യമായിത്തന്നെയാണ് വിലയിരുത്തലുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button