മലപ്പുറം: ബി ജെ പിയേയും മോദിയെയും ഇന്ത്യയുടെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും സഖ്യമാകാമെന്ന് മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. പ്രധാനമന്ത്രി ആരായാലും കുഴപ്പമില്ലെന്നും കോണ്‍ഗ്രസ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.
Also Read:പുത്തൻ മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ
‘ഏത് വിധേനയും മോദിയെ പുറത്താക്കണം. അതിന് ആരെ വേണമെങ്കിലും കൂടെക്കൂട്ടാം. കോൺഗ്രസ് അല്ലെങ്കിലും മാറ്റാരെങ്കിലും അധികാരത്തിൽ വന്നാൽ മതി. പ്രധാനമന്ത്രി ആരായാലും കുഴപ്പമില്ല മോദിയാകരുതെന്നേയുള്ളൂ’, കെ എന്‍ എ ഖാദര്‍ പറഞ്ഞു.
അതേസമയം, ബിജെപിയ്ക്കെതിരെ കൂട്ടുമുന്നണികളെ നിരത്താനാണ് മാമതാ ബാനർജി മുതൽ കേജ്രിവാൾ വരെ ശ്രമിക്കുന്നത്. ഒരിക്കലും തനിച്ചു നിന്ന് ഇനി ഇന്ത്യയിൽ ഭരണം പിടിയ്ക്കുക എന്നത് സാധ്യമല്ലാത്ത കാര്യമായിത്തന്നെയാണ് വിലയിരുത്തലുകൾ.
Post Your Comments