ThiruvananthapuramKeralaNattuvarthaLatest NewsNews

സർക്കാരിനെ വിശ്വസിച്ച രാജന്റെ മക്കൾക്ക് ഇപ്പോഴും വീടില്ല, ബോബിയുടെ സഹായം നിരസിച്ചതിന് ക്ഷമ ചോദിച്ച് രാജന്റെ മകൻ

'സർക്കാരിൽ വിശ്വാസമില്ല, ബോബി സാറിന്റെ സഹായം നിരസിച്ചതിൽ വിഷമമുണ്ട്': നെയ്യാറ്റിൻകരയിലെ രാജന്റെ മക്കൾ പറയുന്നു

നെയ്യാറ്റിൻകര: കയ്യേറ്റം ചെയ്ത ഭൂമിയിൽ നിന്നും ഒഴിപ്പിക്കാൻ പോലീസെത്തിയപ്പോൾ അവർക്ക് മുന്നിൽ വെച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത രാജൻ-അമ്പിളി ദമ്പതികളെ മലയാളികൾ മറന്നിട്ടില്ല. നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടത്തോട്ടം കോളനിക്ക് സമീപമായിരുന്നു രാജന്റെ കുടുംബം താമസിച്ചിരുന്നത്. രാജന്റെ മരണം കേരളത്തിൽ ഏറെ ചർച്ചയായപ്പോൾ ഇവർക്ക് സ്ഥലം വിട്ടു നൽകി, വീട് വെച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ വാക്ക് വെറുംവാക്കായി മാറിയിരിക്കുകയാണ് എന്നാണു ഉയരുന്ന ആരോപണം.

ലക്ഷംവീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിൽ ആയിരുന്നു രാജനും കുടുംബവും താമസിച്ചിരുന്നത്. മാതാപിതാക്കളുടെ ആത്മഹത്യയ്ക്ക് ശേഷം തനിച്ചായ മക്കളെ ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ തയ്യാറായിരുന്നു. ഇവരുടെ സ്ഥലം ഏറ്റെടുത്തു നൽകാമെന്ന് പറഞ്ഞ് അദ്ദേഹം രംഗത്ത് വന്നെങ്കിലും, സർക്കാരിനെ വിശ്വസിച്ച് ഈ കുട്ടികൾ അത് നിരസിക്കുകയായിരുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെയായിട്ടും യാതോരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ബോബിയുടെ സഹായം നിരസിച്ചതിന് ക്ഷമ ചോദിക്കുകയാണെന്നും ഇപ്പോൾ കുട്ടികൾ പറയുന്നു. ഒരു യുട്യൂബ് ചാനലിനോടായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.

Also Read:പുതുവത്സര തലേന്ന് പൊടിപൊടിച്ച് ഓൺലൈൻ കോണ്ടം വിൽപ്പന: യുവാവ് ഒരു ദിവസം മാത്രം ഓർഡർ ചെയ്തത് 80 എണ്ണം, കണക്ക് പുറത്ത്

വീട് ഒഴിപ്പിക്കില്ല എന്നും ഭൂമിക്ക് പട്ടയം നൽകും എന്നുമായിരുന്നു സർക്കാർ നൽകിയ വാഗ്ദാനം. ഇതോടൊപ്പം, മൂത്ത മകന് ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. സർക്കാർ വീട് വെച്ച് നൽകും എന്ന ഉറപ്പിന്മേൽ പഞ്ചായത്ത് 10 സെന്റ് ഭൂമി ഇവർക്ക് അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല എന്നാണു കുട്ടികൾ പറയുന്നത്. സർക്കാരിനെ വിശ്വസിച്ചത് ഒരു അബദ്ധമായി എന്നാണു കുട്ടികൾ ഇപ്പോൾ പറയുന്നത്.

‘വീട് തരുമെന്ന് സർക്കാർ പറഞ്ഞിട്ട് ഇതുവരെയായിട്ടും തന്നിട്ടില്ല. സർക്കാരിന്റെ സ്ഥലമാണല്ലോ, അതുകൊണ്ട് സർക്കാർ തരുമെന്ന് കരുതി. സർക്കാരിനെ വിശ്വസിച്ച് പോയി. വീട് വെച്ച് തരുമെന്ന് പലരും പറഞ്ഞു. അതൊക്കെ വെറുതെ ആണ്. സർക്കാരിൽ വിശ്വാസമില്ല. അന്നത്തെ സംഭവത്തിനിടെയാണ് ബോബി സാറിനോട് സഹായം വേണ്ടെന്ന് പറയേണ്ടി വന്നത്. എത്രയും പെട്ടന്ന് സർക്കാർ ഒരു നടപടി എടുക്കണമെന്ന് ആണ് ഞങ്ങളുടെ ആവശ്യം’, മകൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button