Latest NewsNewsIndia

പുതുവത്സര തലേന്ന് പൊടിപൊടിച്ച് ഓൺലൈൻ കോണ്ടം വിൽപ്പന: യുവാവ് ഒരു ദിവസം മാത്രം ഓർഡർ ചെയ്തത് 80 എണ്ണം, കണക്ക് പുറത്ത്

എല്ലാ വിപണന മേഖലയിലെയും പോലെ ആഘോഷ/പ്രത്യേക ദിവസങ്ങളിലാണ് ഓൺലൈൻ കോണ്ടം വിപണിയിലും കച്ചവടം തകർക്കുക. ഇക്കുറി കോവിഡ് നിയന്ത്രങ്ങളും ഒമിക്രോൺ ജാഗ്രതയും നിലനിൽക്കുന്നതിനാൽ, പലരും ആഘോഷങ്ങൾ കുറച്ചിരുന്നു. എന്നിരുന്നാലും പുതുവർഷത്തെ ഓൺലൈൻ വിപണിയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ന്യൂ ഇയറിന്റെ തലേ ദിവസം ഒരു യുവാവ് ഓർഡർ ചെയ്തത് 80 എണ്ണത്തിനാണെന്ന് സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ വ്യക്തമാക്കുന്നു.

Also Read:വാക്കു തർക്കത്തിനിടെ കത്തിക്കുത്ത് : ഭിന്നശേഷിക്കാരനായ ഭിക്ഷാടകൻ അറസ്റ്റിൽ

ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് ലഘുഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും ഗർഭനിരോധന ഉറകൾക്കും വൻതോതിൽ ഓർഡറുകൾ ലഭിച്ചു. നേരത്തെ ഗ്രോഫേഴ്‌സ് എന്നറിയപ്പെട്ടിരുന്ന ഓൺലൈൻ ഗ്രോസറി ഡെലിവറി സ്ഥാപനമായ ബ്ലിങ്കിറ്റിൽ 33,440 കോണ്ടം ഓർഡർ ചെയ്തതായാണ് സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ വ്യക്തമാക്കിയത്. തന്റെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഒരു ഉപഭോക്താവ് ഒറ്റയടിക്ക് 80 കോണ്ടം ഓർഡർ ചെയ്തതായി ഗോയൽ വെളിപ്പെടുത്തി.

അതേസമയം, ഇന്ത്യയിലെ ഉപഭോക്താക്കൾ 1.3 ലക്ഷം ലിറ്റർ സോഡ, 43,000 ക്യാനുകൾ എയറേറ്റഡ് ഡ്രിങ്ക്‌സ്, 7,000 പാക്കറ്റ് നാച്ചോസ്, 4,884 ജാറുകൾ ഡിപ്‌സ്, 6,712 ടബ്ബ് ഐസ് ക്രീമുകൾ, 28,240 ഇൻസ്റ്റന്റ് പോപ്‌കോൺ പായ്‌ക്കുകൾ എന്നിവ പുതുവത്സര ദിനത്തിൽ ഓർഡർ ചെയ്തതായി സൊമാറ്റോ സ്ഥാപകൻ കൂട്ടിച്ചേർത്തു. പലചരക്ക് ഡെലിവറി പ്ലാറ്റ്‌ഫോമിൽ 11,943 ഐസ് പായ്ക്കുകളും ഓർഡർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button