KollamKeralaNattuvarthaLatest NewsNews

പുതുവത്സരാഘോഷത്തിനിടെ പൊലീസ്​ ജീപ്പ് ആക്രമിച്ച കേസ് : ഒരാൾ കൂടി പിടിയിൽ

പോളയത്തോട് വയലിൽ തോപ്പിൽ നാഷനൽ നഗർ 57ൽ നൗഫലാണ്​ (19) പൊലീസ്​ പിടിയിലായത്

കൊല്ലം: പുതുവത്സരാഘോഷത്തിനിടെ പൊലീസ്​ ജീപ്പ് ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പോളയത്തോട് വയലിൽ തോപ്പിൽ നാഷനൽ നഗർ 57ൽ നൗഫലാണ്​ (19) പൊലീസ്​ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോളയത്തോടാണ് കേസിനാസ്പദമായ​ സംഭവം.

പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലിൽ തോപ്പ് കോളനിയിൽ വാക്കേറ്റവും സംഘർഷവും നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്​റ്റ് എസ്​.ഐയുടെ ജീപ്പി​ന്റെ ചില്ല് പൊട്ടിച്ച സംഘർഷവുമായി ബന്ധപ്പെട്ടാണ് ഒരാളെ കൂടി​ അറസ്​റ്റ്​ ചെയ്തത്.

സംഭവ ദിവസം പൊലീസ്​ എത്തി നൗഫലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്​ വാഹനത്തിൽ കയറ്റിയ സമയം സ്ഥലത്തുണ്ടായിരുന്ന രാജേന്ദ്രൻ കല്ലെടുത്ത് ജീപ്പി​ന്റെ ചില്ല് ഇടിച്ച് പൊട്ടിക്കുകയും ആ സമയം നൗഫൽ ജീപ്പിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു.

Read Also : പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്: വിദേശികളുമായി ഇടപെടുന്നതില്‍ പ്രത്യേക പരിശീലനം

ലഹള ഉണ്ടാക്കുക പൊതു മുതൽ നശിപ്പിക്കുക, സർക്കാർ ജീവനക്കാരെ ആക്രമിക്കുക, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേ​സെടുത്തത്.

ഈ കേസിൽ രാജേന്ദ്രൻ, കിഷോർ, അഷറഫ് എന്നിവരെ സംഭവ ദിവസം അറസ്​റ്റ്​ ചെയ്തിരുന്നു. സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണന് കിട്ടിയ രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറി​ൻെറ നിർദേശാനുസരണം ഈസ്​റ്റ്​ എസ്​.എച്ച്.ഒ രതീഷ്, എസ്​.ഐ രതീഷ് കുമാർ, ജി.എസ്​.ഐ ജയലാൽ, പ്രമോദ്, സി.പി.ഒമാരായ അനു, സന്തോഷ്, സജീവ്, രമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചിന്നക്കടയിൽ നിന്നും പിടികൂടിയത്. അറസ്​റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button