Latest NewsNewsSaudi ArabiaInternationalGulf

കള്ളപ്പണം വെളുപ്പിക്കൽ:  ആറു പേർക്ക് തടവ് ശിക്ഷ

ജിദ്ദ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറു പേർക്ക് തടവു ശിക്ഷ വിധിച്ച് സൗദി അറേബ്യ. 31 വർഷം തടവും 152 ദശലക്ഷം റിയാൽ പിഴയുമാണ് കുറ്റവാളികൾക്ക് ശിക്ഷയായി ലഭിച്ചത്. സൗദി പൗരന്മാരുടെ പേരിലുള്ള ബാങ്ക് അകൗണ്ടുകൾ വഴി പ്രതിമാസം 10,000 റിയാൽ ഉപഹാരമായി നൽകി പണം വിദേശത്തേക്ക് അയക്കുകയായിരുന്നു ഇവർ. കേസിൽ ഉൾപ്പെട്ട സ്വദേശികൾക്ക് വിദേശ യാത്ര വിലക്കി. കേസിലെ പ്രതികളായ വിദേശികളെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം നാടുകടത്തുകയുമ ചെയ്തു.

പ്രതികൾ വിദേശത്തേക്ക് കടത്തിയ അനധികൃത പണത്തിനു സമാനമായ തുകയാണ് പിഴ വിധിച്ചത്. തടവിന് സമാനമായ കാലയളവിൽ സ്വദേശികളായ പ്രതികൾക്ക് വിദേശ യാത്ര വിലക്കുകയും വിദേശികളായ പ്രതികൾക്ക് ജയിൽ ശിക്ഷ അവസാനിച്ചതിന് ശേഷം നാടുകടത്താനും വിധിയുണ്ട്.

മണിപ്പുരും ത്രിപുരയും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: പ്രഖ്യാപിക്കുന്നത് 5000 കോടി രൂപയുടെ പദ്ധതികൾ

വാണിജ്യ മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് എന്നിവയുടെ ജനറൽ അതോറിറ്റി, സൗദി സെൻട്രൽ ബാങ്ക് എന്നിവയെ പ്രതിനിധീകരിക്കുന്ന പബ്ലിക് പ്രോസിക്യൂഷനാണ് കുറ്റം കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button