തിരുവനന്തപുരം: പൊലീസിനെതിരെ വിമര്‍ശനം ഉയരുന്നത് അഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. താഴേ തട്ടിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണുമെന്നും ഇതിനെല്ലാം സര്‍ക്കാരിനെ പഴി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരെ എപ്പോഴും വിമര്‍ശനം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസിനെതിരെ എപ്പോഴാണ് വിമര്‍ശനങ്ങള്‍ ഉണ്ടാകാതെയിരുന്നിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയുന്ന കാര്യങ്ങളല്ല ഇതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് പഴി കേള്‍ക്കുന്ന സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
തെറ്റ് കാണുമ്പോള്‍ നടപടിയെടുക്കുക, തെറ്റ് ചെയ്തവരെ തിരുത്തുക എന്നത് മാത്രമേ ചെയ്യാനാവൂയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സമൂഹത്തെ ഒന്നാകെ ഒറ്റയടിക്ക് മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments