ThiruvananthapuramLatest NewsKeralaNattuvarthaNews

ട്രെയിനിലെ പോലീസ് മര്‍ദ്ദനം: സംസ്ഥാന ആഭ്യന്തരമന്ത്രി നോക്കുകുത്തിയാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തരമന്ത്രി നോക്കുകുത്തിയാണെന്നും പോലീസ് അഴിഞ്ഞാടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗുണ്ടകളും ക്രിമിനലുകളും യഥേഷ്ടം അക്രമങ്ങള്‍ നടത്തുമ്പോള്‍ പോലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുകയാണെന്നും മാവേലി എക്‌സ്പ്രസിലെ മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എഎസ്ഐ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

‘സംസ്ഥാനത്തെ പോലീസ് ഗുണ്ടായിസത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണ് മാവേലി എക്‌സ്പ്രസിലെ സംഭവം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെയാണ് പോലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ചതെന്തിനാണെന്ന് മനസിലാകുന്നില്ല.’ സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയില്‍

കടുത്ത മനുഷ്യാവകാശ ലംഘനമാണ് മാവേലി എക്‌സ്പ്രസില്‍ ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ഗുണ്ടകളും ക്രിമിനലുകളും യഥേഷ്ടം അക്രമങ്ങള്‍ നടത്തുമ്പോള്‍ പൊലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുകയാണ്. തൊലിപ്പുറത്തെ ചികിത്സയല്ല കര്‍ശനമായ നടപടികളാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button