തൃശൂർ: അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. സുധ (18) ആണ് മരിച്ചത്. അമ്മാടം വെങ്ങിണിശേരിയിൽ ആണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. കൊലപാതകത്തിന് ശേഷം സ്വയം ശരീരത്തിൽ മുറിവുകളുണ്ടാക്കിയ ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്.
പൊലീസ് നടപടികൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments