ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട വികലാംഗനായ ഭിക്ഷാടകൻ അറസ്റ്റിലായി . വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മരിച്ച ചന്ദൻ എന്നയാളുടെ മൃതദേഹത്തിൽ നെഞ്ചിലും മറ്റു ഭാഗങ്ങളിലും കുത്തേറ്ററ്റിട്ടുണ്ട്. സുഭാഷ് നഗറിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് സുഹൃത്തുക്കളോടൊപ്പം അൻസൽ പ്ലാസയ്ക്ക് സമീപം പുതുവത്സരം ആഘോഷിക്കുകയായിരുന്ന ചന്ദൻ പുലര്‍ച്ചെ 2:30ന് സുഭാഷ് നഗറിലെ ഒരു ഹോട്ടലിന് പുറത്തുള്ള കച്ചവടക്കാരനിൽ നിന്ന് സിഗരറ്റ് വാങ്ങാൻ പോയി. ഈ സമയം ഹോട്ടലിന് സമീപത്തെ നടപ്പാതയിൽ ഇരിക്കുകയായിരുന്ന ഭിക്ഷാടകനായ സന്തോഷ് പജിയാരെ മദ്യലഹരിയിലായിരുന്ന ചന്ദൻ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ സന്തോഷിനെ പരിചരിച്ചിരുന്ന വിനോദ് സ്കൂട്ടിയിലെത്തി ചന്ദനെ ആക്രമിക്കുകയായിരുന്നു. സന്തോഷിന്റെ പക്കലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ചന്ദനെ കുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
Post Your Comments