KollamNattuvarthaLatest NewsKeralaNews

ആർഎസ്എസിൻ്റെ ആഭ്യന്തര ശത്രുക്കൾ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ്: കോടിയേരി ബാലകൃഷ്ണൻ

ക്രിസ്മസ് ദിവസം ഇന്ത്യയിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ അക്രമിക്കപ്പെട്ടു

കൊല്ലം: ആർഎസ്എസിൻ്റെ ആഭ്യന്തര ശത്രുക്കൾ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണെന്നും എല്ലാവരെയും സംരക്ഷിക്കുമെന്ന ബിജെപി വാദം കള്ളത്തരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസിൻ്റെ ആഭ്യന്തര ശത്രുക്കൾ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണെന്നും അവർ സ്വപ്നം കാണുന്നത് ഈ മൂന്നുകൂട്ടരും ഇല്ലാത്ത ഇന്ത്യയാണെന്നും കോടിയേരി പറഞ്ഞു.

‘ആർഎസ്എസിൻ്റെ ആഭ്യന്തര ശത്രുക്കൾ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണ്. അവർ സ്വപ്നം കാണുന്നത് ഇവർ മൂന്നുകൂട്ടരും ഇല്ലാത്ത ഇന്ത്യയാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന ബിജെപി വാദം കള്ളത്തരമാണ്. ക്രിസ്മസ് ദിവസം ഇന്ത്യയിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ അക്രമിക്കപ്പെട്ടു. രാജ്യത്തിൻ്റെ 12 സംസ്ഥാനങ്ങളിലാണ് അക്രമമുണ്ടായത്. ഇത് ആർഎസ്എസ് ആസൂത്രണം ചെയതതാണ്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ കഴിയാത്ത ബിജെപി രാജ്യം ഭരിക്കുന്നു’. കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button