Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,515 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,515 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 862 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

Read Also: ഇടത്തോട്ട് ‘ഇന്‍ഡിക്കേറ്റര്‍’ ഇട്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോള്‍ അപായസൂചന മുഴക്കുന്നയാളാണ് ബിനോയ് വിശ്വം

7,69,608 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,47,715 പേർ രോഗമുക്തി നേടി. 2,169 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 19,724 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 3,71,384 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: സമസ്ത സമ്മേളനത്തിലെ കമ്യൂണിസ്റ്റ്​ വിരുദ്ധ പ്രമേയം: തന്‍റെ അറിവോടെയല്ലെന്ന് ജിഫ്​രി മുത്തുക്കോയ തങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button