ErnakulamKeralaNattuvarthaLatest NewsNews

ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണു : ലോറി കയറി കൗമാരക്കാരന് ദാരുണാന്ത്യം

സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്

കൊച്ചി: എറണാകുളത്ത് ലോറി കയറി 14കാരന് ദാരുണാന്ത്യം. പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്‌ലം ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്.

ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും മുഹമ്മദ് റോഡില്‍ വീഴുകയായിരുന്നു. തുടർന്ന് മുഹമ്മദിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

Read Also : ആശാന്‍ കളരിക്ക് പുറത്ത് പോകണം, ആഭ്യന്തര വകുപ്പ് മാറ്റാരെയെങ്കിലും ഏൽപ്പിക്കണം: ഷാഫി പറമ്പിൽ

സംഭവസ്ഥലത്ത് വെച്ച് തന്നെ മുഹമ്മദ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button