Latest NewsNewsInternationalGulfOman

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം: വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ

മസ്‌കറ്റ്: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ. കോവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കണമെന്നാണ് സുപ്രീം കമ്മിറ്റി വാണിജ്യ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനും കമ്മിറ്റി നിർദ്ദേശിച്ചു.

Read Also: മന്ത്രി ഇടപെട്ടു, തകരാറില്ലാത്ത റോഡില്‍ ടാറിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അതേസമയം ഒമാൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആർക്കും എന്തെങ്കിലും പാർശ്വഫലങ്ങളോ ഗുരുതരമായ സങ്കീർണതകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ വിശദമാക്കി. നിർദിഷ്ട വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

Read Also: പുതുവത്സര തലേന്ന് പൊടിപൊടിച്ച് ഓൺലൈൻ കോണ്ടം വിൽപ്പന: യുവാവ് ഒരു ദിവസം മാത്രം ഓർഡർ ചെയ്തത് 80 എണ്ണം, കണക്ക് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button