മലപ്പുറം: പുതുവര്‍ഷത്തില്‍ ഗൃഹോപകരണ കടയില്‍ ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും എന്ന ആദായ ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, ഗൃഹോപകരണ കടയിലേക്ക് ഇരച്ചുകയറി ജനങ്ങള്‍ : സംഘര്‍ഷത്തില്‍ കലാശിച്ച് വില്‍പനയുടെ പരസ്യം കണ്ടതോടെ കടയിലേക്ക് ജനങ്ങള്‍ ഇരച്ചുകയറി. ഒടുവില്‍ തിക്കും തിരക്കും സംഘര്‍ഷത്തില്‍ കലാശിച്ചു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കൊണ്ടോട്ടിയിലെ ‘ഏതെടുത്താലും 200 രൂപ മാത്രം’ എന്ന പേരില്‍ പത്ത് രൂപ മുതല്‍ 200 രൂപ വരെയുള്ള ഗൃഹോപകരണ വില്‍പന ശാലയിലാണ് സംഘര്‍ഷമുണ്ടായത്. കൊണ്ടോട്ടി ബൈപ്പാസ് റോഡില്‍ താത്കാലിക ഷെഡ്ഡിലാണ് കട പ്രവര്‍ത്തിക്കുന്നത്. ഒന്നാം തീയതി മുതല്‍ ഒരു രൂപയ്ക്ക് വാഷിംഗ് മെഷിന്‍, ഗ്യാസ് സ്റ്റൗ, മിക്‌സി, ഓവന്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ നല്‍കുമെന്ന് പത്രത്തിലൂടെയും മറ്റുമായും വിതരണം ചെയ്ത നോട്ടീസില്‍ പറഞ്ഞിരുന്നു. ഇത് നറുക്കെടുപ്പിലൂടെയാണെന്നും നിബന്ധനകള്‍ക്ക് വിധേയമാണെന്നും നോട്ടീസില്‍ എഴുതിയിരുന്നു. ഇത് മനസിലാക്കാതെ എത്തിയവരാണ് കടയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയത്.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥാപനം തുറക്കുന്നതിന് മുമ്പ് തന്നെ വന്ന് കാത്തുനില്‍ക്കുകയായിരുന്നു. ഒരു രൂപയ്ക്ക് സാധനങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ആള്‍ക്കൂട്ടം എത്തിയിരുന്നത്.
ഒരു രൂപക്ക് സാധനങ്ങള്‍ ആവശ്യപ്പെട്ടവരോട് ഇത് നറുക്കെടുപ്പിലൂടെയാണെന്ന് പറഞ്ഞെങ്കിലും ആളുകള്‍ ഇത് സമ്മതിച്ചില്ല. ഇതോടെ സ്ഥാപനത്തില്‍ സംഘര്‍ഷമുണ്ടായി. ചിലര്‍ ചെരുപ്പുകള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ അപഹരിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെയാണ് സ്ഥാപന ഉടമ പോലീസിനെ വിവരം അറിയിച്ചത്.
സംഘര്‍ഷം ഉണ്ടാക്കിയവരെ വിരട്ടിയോടിച്ച ശേഷം പോലീസ് കച്ചവടം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. നറുക്കെടുപ്പും ഓഫറുകളും ഒഴിവാക്കാനും പോലീസ് നിര്‍ദ്ദേശം നല്‍കി. അതേസമയം സ്ഥാപനത്തില്‍ സംഘര്‍ഷമുണ്ടാക്കിയവരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
Post Your Comments