Latest NewsKeralaNattuvarthaNews

പുതുവർഷം ആഘോഷമാക്കാൻ ആടിനെ മോഷ്ടിച്ചു : എ‌എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

കട്ടക്: സഹപ്രവർത്തകരെ വിട്ട് ആടിനെ മോഷ്‌ടിച്ച എഎസ്‌ഐയ്ക്ക് സസ്പെൻഷൻ. ഒഡീഷയിലെ ബാലൻഗീറിലാണ് സംഭവം. സിന്ധെകെല പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയായ സുമൻ മല്ലിക് ആണ് ആടിനെ മോഷ്‌ടിക്കാൻ പൊലീസുകാരെ അയച്ചത്. സംഭവം സത്യമാണെന്ന് മനസിലാക്കിയ ഉന്നതോദ്യോഗസ്ഥർ ഉടൻതന്നെ സുമനെ സസ്‌പെൻഡ് ചെയ്‌തു.

Also Read : ഗുണ്ടകളുടെ വിളയാട്ടം: രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേക്കാൻ തലയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് കെ മുരളീധരൻ

ബാലൻഗീർ എസ്‌പിയുടെ ഉത്തരവിനെ തുടർന്നാണ് എ.എസ്.ഐയെ സസ്‌പെൻഡ് ചെയ്‌തത്. സങ്കീർ‌ത്തൻ ഗുരു എന്ന ഗ്രാമീണന്റെ രണ്ട് ആടുകളെയാണ് എ.എസ്.ഐ പറഞ്ഞിട്ട് പൊലീസുകാർ മോഷ്‌ടിച്ചത്. സംഭവത്തിൽ പരാതിയുമായി ഗുരു മുന്നോട്ടുപോയതോടെ ഇവർക്കെതിരെ പൊലീസ് ഭീഷണിയുമുണ്ടായി. മോഷ്‌ടിച്ച ആടുകളെ പൊലീസുകാർ കറിവച്ച് ഭക്ഷിച്ചു. സംഭവം പൊലീസിന് നാണക്കേടായതോടെയാണ് ഉടനടി നടപടിയെടുത്തതെന്ന് പോലീസ് മേധാവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button