Latest NewsNewsIndia

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതീവ സുരക്ഷ : 120 ബിഎസ്എഫ്  ബറ്റാലിയനുകളെ വിന്യസിച്ചു

അഗര്‍ത്തല : ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതീവ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിപുര സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് സുരക്ഷ ശക്തമാക്കിയത്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ത്രിപുര സന്ദര്‍ശിക്കുന്നത്. ബിഎസ്എഫ് കമാന്‍ഡന്റ് രത്നേഷ് കുമാര്‍ ആണ് സുരക്ഷ വര്‍ദ്ധിപ്പിച്ച വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. 120 ബറ്റാലിയനുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവിഐപി സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ആണെന്നും, മറ്റ് ഭീഷണികള്‍ ഇല്ലെന്നും രത്നേഷ് കുമാര്‍ അറിയിച്ചു.

Read Also : കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുന്നു:എസ്‌ഡിപിഐ – ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ പോലീസിനെ ന്യായീകരിച്ച് കോടിയേരി

അഗര്‍ത്തലയിലെ ബീര്‍ ബിക്രം വിമാനത്താവളത്തില്‍ പുതുതായി നിര്‍മ്മിച്ച ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ത്രിപുരയില്‍ എത്തുന്നത്. പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെ ബീര്‍ ബിക്രം അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയരും. ഉദ്ഘാടനത്തിന് ശേഷം സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും സംസാരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button