ലക്‌നൗ : പുതുവർഷത്തിൽ ശ്രീരാമലല്ല ദർശനത്തിനായി അയോദ്ധ്യയിലെത്തിയത് ഒരു ലക്ഷത്തിലധികം ഭക്തർ. ഭാരതത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള സ്വപ്‌നമായ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം 2023 ഡിസംബറിൽ തുറക്കും. പുതുവത്സരത്തോട് അനുബന്ധിച്ച് പ്രത്യേക പൂജയിൽ പങ്കെടുക്കാനാണ് തീർത്ഥാടകർ അയോദ്ധ്യയിലേക്ക് ഒഴുകിയെത്തിത്. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഔദ്യോഗിക കണക്ക് പ്രകാരം 1,12,000 ഭക്തർ ഇന്നലെ ശ്രീരാം ലല്ല ക്ഷേത്രത്തിൽ ദർശനത്തിനായി ശ്രീരാമ ക്ഷേത്രത്തിലെത്തി. എന്നാൽ ആദ്യമായാണ് ഇത്തരത്തിലുള്ള തിരക്ക് ക്ഷേത്രത്തിലുണ്ടാകുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻജെപി നദ്ദ ഉൾപ്പെടെ നിരവധി മുഖ്യമന്ത്രിമാരും നേതാക്കളും കഴിഞ്ഞ ദിവസം അയോദ്ധ്യയിലെത്തിയിരുന്നു. ക്ഷേത്രത്തിലെ നിരവധി പൂജകളിൽ പങ്കെടുത്ത ശേഷമാണ് അവർ മടങ്ങിയത്.
Post Your Comments