Latest NewsIndiaNews

താമസം മറ്റൊരു സ്ത്രീയുടെ ഭർത്താവിനൊപ്പം, ശക്തി ലഭിച്ചത് അയാളുടെ ശരീരത്തിൽ നിന്ന്: അന്നപൂർണി എന്ന ആൾദൈവത്തിന്റെ കഥ

ടെലിവിഷൻ താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി, ദേവിയായി മാറിയതിന്റെ അമ്പരപ്പിലാണ് സുഹൃത്തുക്കളും നാട്ടുകാരും. അന്നപൂർണിക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ ഇവരുടെ ഇടപെടലുകൾ എന്തൊക്കെയാണ് എന്നറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരു കേട്ട ടിവി പരിപാടിയാണ് ‘സെല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയിൽ പങ്കെടുത്ത അന്നപൂർണി ഇപ്പോൾ പുതിയ അവതാരത്തിലാണ്. ‘ദേവി’യായി മാറി തട്ടിപ്പ് നടത്തുകയായിരുന്നു അന്നപൂർണിയെന്ന ആരോപണം ഉയർന്നതോടെയാണ് പോലീസ് ഇവർക്കെതിരെ അന്വേഷണം ശക്തമാക്കിയത്.

Also Read:ശബരിമല തീർഥാടകരുടെ വാഹനത്തി‍ൽ മോഷണം : പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും നഷ്ടപ്പെട്ടു

പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതിന്റെയും ദേവി ഇവർക്ക് അനുഗ്രഹം നൽകുന്നതിന്റെയുമെല്ലാം വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമർശനം. ഇതോടെ, ഇവരുടെ പൂർവ്വകാലത്തെ കുറിച്ചും പോലീസ് അന്വേഷണം നടത്തി. മറ്റൊരു സ്ത്രീയുടെ ഭർത്താവിനൊപ്പമാണ് ഇവർ താമസിച്ചതെന്ന് കണ്ടെത്തി.

‘സെല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയിൽ തന്റെ ജീവിതത്തെ കുറിച്ച് അന്നപൂർണി വെളിപ്പെടുത്തിയതിന്റെ വീഡിയോയും ഇപ്പോൾ ശ്രദ്ധേയമാകുന്നു. മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത അന്നപൂർണിക്കെതിരെ ഷോയുടെ അവതാരകയായ ലക്ഷ്മി രാമകൃഷ്ണൻ ശബ്ദമുയർത്തിയപ്പോൾ കരയുന്ന അന്നപൂർണിയെ ആണ് വീഡിയോയിൽ കാണാനാവുക.

Also Read:കോവിഡ് പകരുമെന്ന് പേടി: ചികിത്സക്കായി പുറത്തിറങ്ങിയ അച്ഛനെ ക്രൂരമായി മർദിച്ച് മകൻ

‘ഞാനും അയാളും തമ്മിൽ നിയമവിരുദ്ധമായ ബന്ധമാണെന്നാണ് ആളുകൾ പറയുന്നത്. അറസു എന്നാണ് അയാളുടെ പേര്. ഞാനും അരസുവും ഒരുമിക്കണമെന്നത് പ്രകൃതിയുടെ നിയമമായിരുന്നു. ഏറ്റവും ഒടുവിൽ അവന്റെ ദൗത്യം അവസാനിച്ചു. അപ്പോൾ അവൻ പറഞ്ഞു, അവന്റെ ശരീരത്തിലുണ്ടായിരുന്ന ശക്തി എന്നിൽ വന്നിരിക്കുന്നു എന്ന്. അന്ന് മുതലാണ് എനിക്ക് ഒരു ശക്തി കണ്ടുതുടങ്ങിയത്. മൂന്ന് വർഷമായി ഞാൻ ഒളിച്ചു കഴിയുകയിരുന്നില്ല. മറിച്ചു പരിശീലനം നേടുകയായിരുന്നു. ഒരു മതപ്രഭാഷകയായി നടിച്ചില്ല. പണമുണ്ടാക്കാൻ ഉദ്ദേശമില്ല. എനിക്ക് ശരീരമില്ല, ശക്തിയെ ഉള്ളൂ. ആത്‌മീയ സേവനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോൺ കോളുകളാണ് വരുന്നത്. തന്നെ വധിക്കുമെന്ന ഭീഷണിയും ശക്തമാണ്. കഴിഞ്ഞ ആറ് വർഷമായി ‘നാച്ചുറൽ സൗണ്ട്’ എന്ന പേരിൽ ആധ്യാത്‌മിക പരിശീലനവും ക്ലാസുകളുമാണ് താൻ നടത്തുന്നത്. ആത്‌മീയതയും ദൈവവും എന്താണെന്നും താൻ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും വ്യക്തമാക്കാനാണ് ഇവിടെ എത്തിയത്. താൻ ആൾദൈവം അല്ലെന്ന് ഒപ്പമുള്ളവർക്കറിയാം’, അന്നപൂർണി വീഡിയോയിൽ പറയുന്നു.

shortlink

Post Your Comments


Back to top button