Latest NewsNews

ശബരിമല തീർഥാടകരുടെ വാഹനത്തി‍ൽ മോഷണം : പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും നഷ്ടപ്പെട്ടു

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ 50,000 രൂ​പ​യും ഏ​ഴ് മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം​ പോ​യ​ത്

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാഹനത്തിൽ മോഷണം നടന്നതായി പരാതി. പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും നഷ്ടപ്പെട്ടു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ 50,000 രൂ​പ​യും ഏ​ഴ് മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം​ പോ​യ​ത്.

ശ​നി​യാ​ഴ്ച രാവിലെ എ​രു​മേ​ലി ഒ​രു​ങ്ക​ൽ ക​ട​വി​ൽ ആ​ണ് സം​ഭ​വം. മ​ണി​മ​ല​യാ​റ്റി​ലെ ഒ​രു​ങ്ക​ൽ​ക​ട​വി​ൽ തീ​ർ​ഥാ​ട​ക​ർ കു​ളി​ക്കാ​ൻ​ പോ​യ സ​മ​യ​ത്ത് വാ​ഹ​നത്തിന്റെ ചി​ല്ല് ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സ്വ​കാ​ര്യ പ​റ​മ്പി​നോ​ട് ചേ​ർ​ന്ന് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ്​ തീ​ർ​ഥാ​ട​ക​ർ കു​ളി​ക്കാ​ൻ​ പോ​യ​ത്. തി​രി​കെ വ​രു​മ്പോ​ൾ വാ​ഹ​ന​ത്തിന്റെ ചി​ല്ല് ത​ക​ർ​ത്ത​ നി​ല​യി​ൽ കണ്ടെത്തുകയായിരുന്നു.

Read Also : ‘കണ്മുന്നിൽ കുത്തേറ്റു വീണു, പിടഞ്ഞ് മരിച്ചു’: അനീഷിന്റെ മരണം ഉൾക്കൊള്ളാനാകാതെ പെൺകുട്ടി, താളം തെറ്റി 2 കുടുംബം

തുടർന്ന് നടത്തിയ പ​രി​ശോ​ധ​ന​യി​ൽ ആണ് തീ​ർ​ഥാ​ട​ക​രു​ടെ ബാ​ഗു​ക​ളി​ൽ സൂ​ക്ഷി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ എം.​മ​നോ​ജ്, എ​സ്.​ഐ അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളിവ് ശേഖരിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button