Latest NewsCinemaNewsEntertainment

സ്വന്തം ചേച്ചിയെ പോലെ കണ്ട സ്ത്രീയുടെ ഭർത്താവിനെ അല്ലേ നീ തട്ടിയെടുത്തത്?: അന്നപൂർണിയോട് ലക്ഷ്മി രാമകൃഷ്ണൻ

ടെലിവിഷൻ താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി, ആൾദൈവമായ മാറി തട്ടിപ്പ് നടത്തുകയാണെന്ന ആരോപണം ഉയർന്നതോടെ ഇവരുടെ ഇടപെടലുകൾ പരിശോധിച്ച് വരികയാണ് പോലീസ്. നടി ലക്ഷ്മി രാമകൃഷ്ണൻ അന്നപൂർണിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ‘അരുൾവാക്ക് അന്നപൂർണി’യെ കുറിച്ച് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണൻ നടത്തിയ പഴ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത അന്നപൂർണിക്കെതിരെ ഷോയുടെ അവതാരകയായ ലക്ഷ്മി രാമകൃഷ്ണൻ ശബ്ദമുയർത്തിയപ്പോൾ കരയുന്ന അന്നപൂർണിയെ ആണ് വീഡിയോയിൽ കാണാനാവുക. സ്വന്തം ചേച്ചിയായി കണ്ട യുവതിയുടെ ഭർത്താവിനെ തട്ടിയെടുത്തത് എന്തിനായിരുന്നു എന്നാണ് ലക്ഷ്മി അന്നപൂർണിയോട് ചോദിച്ചത്. ഇത് തന്റെ ജീവിതം ആണെന്നും തങ്ങൾ ആണ് ജീവിതത്തിൽ ഒരുമിക്കേണ്ടവർ എന്നുമായിരുന്നു അന്ന് യുവതി പറഞ്ഞത്.

Also Read:സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: മൂന്ന് പേർ അറസ്റ്റിൽ

‘ഞാനും അയാളും തമ്മിൽ നിയമവിരുദ്ധമായ ബന്ധമാണെന്നാണ് ആളുകൾ പറയുന്നത്. അറസു എന്നാണ് അയാളുടെ പേര്. ഞാനും അരസുവും ഒരുമിക്കണമെന്നത് പ്രകൃതിയുടെ നിയമമായിരുന്നു. ഏറ്റവും ഒടുവിൽ അവന്റെ ദൗത്യം അവസാനിച്ചു. അപ്പോൾ അവൻ പറഞ്ഞു, അവന്റെ ശരീരത്തിലുണ്ടായിരുന്ന ശക്തി എന്നിൽ വന്നിരിക്കുന്നു എന്ന്. അന്ന് മുതലാണ് എനിക്ക് ഒരു ശക്തി കണ്ടുതുടങ്ങിയത്. മൂന്ന് വർഷമായി ഞാൻ ഒളിച്ചു കഴിയുകയിരുന്നില്ല. മറിച്ചു പരിശീലനം നേടുകയായിരുന്നു. ഒരു മതപ്രഭാഷകയായി നടിച്ചില്ല. പണമുണ്ടാക്കാൻ ഉദ്ദേശമില്ല. എനിക്ക് ശരീരമില്ല, ശക്തിയെ ഉള്ളൂ. ആത്‌മീയ സേവനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോൺ കോളുകളാണ് വരുന്നത്. തന്നെ വധിക്കുമെന്ന ഭീഷണിയും ശക്തമാണ്. കഴിഞ്ഞ ആറ് വർഷമായി ‘നാച്ചുറൽ സൗണ്ട്’ എന്ന പേരിൽ ആധ്യാത്‌മിക പരിശീലനവും ക്ലാസുകളുമാണ് താൻ നടത്തുന്നത്. ആത്‌മീയതയും ദൈവവും എന്താണെന്നും താൻ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും വ്യക്തമാക്കാനാണ് ഇവിടെ എത്തിയത്. താൻ ആൾദൈവം അല്ലെന്ന് ഒപ്പമുള്ളവർക്കറിയാം’, അന്നപൂർണി അടുത്തിടെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button