ടെലിവിഷൻ താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി, ദേവിയായി മാറിയതിന്റെ അമ്പരപ്പിലാണ് സുഹൃത്തുക്കളും നാട്ടുകാരും. കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരു കേട്ട ടിവി പരിപാടിയാണ് ‘സെല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയിൽ പങ്കെടുത്ത അന്നപൂർണി ഇപ്പോൾ പുതിയ അവതാരത്തിലാണ്. ‘ദേവി’യായി മാറി തട്ടിപ്പ് നടത്തുകയായിരുന്നു അന്നപൂർണിയെന്ന ആരോപണം ഉയർന്നതോടെ പോലീസ് ഇവർക്കെതിരെ വലവീശിയിരിക്കുകയാണ്.
പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതിന്റെയും ദേവി ഇവർക്ക് അനുഗ്രഹം നൽകുന്നതിന്റെയുമെല്ലാം വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ, സംഭവത്തിലെ വാസ്തവം എന്തെന്ന് അന്വേഷിച്ച പൊലീസിന് വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന റിപ്പോർട്ട് ആണ് ലഭിച്ചത്. ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയെന്നറിഞ്ഞ യുവതി നിമിഷ നേരം കൊണ്ട് ഒളിവിൽ പോയി. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമർശനം.
Post Your Comments