നായ്ക്കൾക്ക് അതിന്റെ യജമാനനോടുള്ള സ്നേഹവും ആത്മാർത്ഥതയും നമുക്കറിയാം. മനുഷ്യന് സ്നേഹവും വാത്സല്യവും ആവശ്യമുള്ളപ്പോൾ നൽകാൻ കഴിയുന്ന മൃഗമാണ് നായ. മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതി എന്ന് ആയ്ക്കളെ വിളിക്കുന്നതും അതുകൊണ്ട് തന്നെ. വീടില്ലാതെ തെരുവോരത്തിരിക്കുന്ന ഒരു മനുഷ്യനെ കെട്ടിപ്പിടിച്ച് ആശ്വാസം നൽകുന്ന നായയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടാണ് വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഈ നായ വീടില്ലാത്ത ഒരു മനുഷ്യന്റെ അടുത്തേക്ക് ചെന്ന്. അയാൾക്ക് എന്താണ് വേണ്ടതെന്ന് അവന് അറിയുന്നതായി തോന്നുന്നു’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
വീഡിയോയിൽ, വീടില്ലാത്ത ഒരാൾ തെരുവിൽ ഇരിക്കുന്നത് കാണാം. കുറച്ച് സമയത്തിനുള്ളിൽ, ഒരു നായ മനുഷ്യന്റെ അടുത്തേക്ക് വരികയും ശേഷം അയാൾ എനോക്കി കുറച്ച്വ നേരം നിൽക്കുകയും ചെയ്യുന്നു. തളർന്നിരിക്കുന്ന അയാളെ നായ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ ആ അപരിചിതനെ കെട്ടിപ്പിടിക്കാൻ തുടങ്ങുന്നു. ഇത് ആ മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കുകയും അദ്ദേഹം ആ നായയെ തിരികെ ആലിംഗനം ചെയ്യുകയും അങ്ങനെ ഇരുവരും കുറേനേരം ഇരിക്കുകയും ചെയ്യുന്നു.
This dog approaches a homeless man and seems to know what he needs.. ? pic.twitter.com/uGWL351fCR
— Buitengebieden (@buitengebieden_) December 30, 2021
Post Your Comments