ദുബായ്: ദുബായ് നഗരത്തിൽ നടത്താനിരുന്ന വെടിക്കെട്ട് നിർത്തിവെച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘേത്തിന്റെ ഭാഗമായാണ് ദുബായിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചത്.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ മുൻഗണനയെന്നും നാളെ പതിവുപോലെ ആഘോഷങ്ങൾ പുനരാരംഭിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.
മോശം കാലാവസ്ഥാ കാരണം ഗ്ലോബൽ വില്ലേജും അടച്ചു. ഗ്ലോബല് വില്ലേജ് പാർക്ക് മാനേജ്മെന്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുമായി (എൻസിഎം) ഏകോപിച്ചാണ് തീരുമാനമെന്ന് പാർക്ക് മാനേജ്‌മെന്റ് അറിയിച്ചു.
ഗ്ലോബൽ വില്ലേജിലെ അതിഥികളുടെയും ടീമുകളുടെയും സുരക്ഷയും ക്ഷേമവും’ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. ജനുവരി 3 ന് ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കും. കഴിഞ്ഞ മൂന്ന് ദിവസമായി യുഎഇയിൽ തുടർച്ചയായി മഴ അനുഭവപ്പെടുന്നുണ്ട്. കനത്ത മഴയിൽ ചില പ്രദേശങ്ങളിലെ തെരുവുകൾ വെള്ളത്തിനടിയിലായി. വ്യാഴാഴ്ച്ച വരെ യുഎഇയിൽ കനത്ത മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Post Your Comments