കോഴിക്കോട്: കോവളത്ത് വിദേശ പൗരന് നേരെ നടന്ന പോലീസ് നടപടി തികച്ചും ഒറ്റപ്പെട്ട സംഭവമാണെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമർശത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തേതുപോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നൽകി. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോലീസ് വിനയത്തോടെ പെരുമാറണമെന്നും എന്താണ് സംഭവിച്ചതെന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍, കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണു നടപടി. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
താലിബാന്‍ അധിനിവേശത്തിന് ശേഷം അഫ്ഗാനിസ്ഥാന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകി ഇന്ത്യ
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളത്തുവെച്ചാണ് ബിവറേജിൽ നിന്നും അനുവദനീയ അളവിൽ വാങ്ങിയ മദ്യവുമായി പോയ സ്വീഡിഷ് പൗരൻ സ്റ്റീവനെ ബില്ല് ആവശ്യപ്പെട്ട് പോലീസ് തടഞ്ഞത്. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞതോടെ പ്രതിഷേധമായി സ്റ്റീവൻ രണ്ടു കുപ്പി മദ്യം റോഡിൽ ഒഴുക്കി. തിരികെ ബിവറേജിൽ പോയി ബില്ലുമായി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
Post Your Comments