KollamLatest NewsKeralaNattuvarthaNewsCrime

അച്ഛനും അമ്മയ്ക്കും ഇഷ്ടം ചേച്ചിയോട്, ഇതിനെച്ചൊല്ലി നിരന്തരം വീട്ടില്‍വഴക്ക്: സഹോദരിയെകൊലപ്പെടുത്തിയ ജിത്തുവിന്റെ മൊഴി

വിസ്മയയെ വീട്ടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു

കൊച്ചി: വടക്കന്‍ പറവൂര്‍ സ്വദേശി വിസ്മയയെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് ഇളയ സഹോദരി ജിത്തുവിന്റെ കുറ്റസമ്മതം. മാതാപിതാക്കള്‍ക്ക് ചേച്ചി വിസ്മയയോടുണ്ടായിരുന്ന സ്‌നേഹ കൂടുതല്‍ പലപ്പോഴും വഴക്കിന് കാരണമായിരുന്നുവെന്നാണ് ജിത്തുവിന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.

Read Also : തമിഴ്‌നാട്ടില്‍ കനത്ത മഴ: നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി, മൂന്ന് മരണം

വിസ്മയയെ വീട്ടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജിത്തുവിനെ കാക്കനാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു. അതിനിടെ ജിത്തുവുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ വിസ്മയയെ കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

വഴക്കിനിടെ കത്തികൊണ്ടു കുത്തിക്കൊന്നശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് ജിത്തുവിന്റെ മൊഴി. കഴിഞ്ഞദിവസം വൈകിട്ട് മൂന്നു മണിയോടെ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളില്‍ നിന്ന് പൂര്‍ണമായി കത്തികരിഞ്ഞ മൃതദേഹം കിട്ടിയിരുന്നു. മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതിനാല്‍ തീ കത്തിച്ചതായിരിക്കാമെന്നായിരുന്നു സംശയം. വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികള്‍ കണ്ടതും മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button