AlappuzhaLatest NewsKeralaNattuvarthaNews

നിയന്ത്രണം തെറ്റിയ ഗുഡ്സ്ഓട്ടോ നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം:രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

അപകടത്തിന് തൊട്ടുമുമ്പ് ഗുഡ്സ് ഓട്ടോ കാല്‍നടയാത്രക്കാരനേയും ഇടിച്ചു. ഇരു അപകടങ്ങളിലുമായി രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു

അരൂര്‍: നിയന്ത്രണം തെറ്റിയ ഗുഡ്സ് ഓട്ടോ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. അപകടത്തിന് തൊട്ടുമുമ്പ് ഗുഡ്സ് ഓട്ടോ കാല്‍നടയാത്രക്കാരനേയും ഇടിച്ചു. ഇരു അപകടങ്ങളിലുമായി രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

തിരുവനന്തപുരം പേരൂര്‍ക്കട വട്ടിയൂര്‍ക്കാവ് മേലേപുത്തന്‍ വീട്ടില്‍ രാജഗോപാലിന്റെ മകന്‍ ധനേഷ് (25) ആണ് മരിച്ചത്. പെട്ടി ഓട്ടോയുടെ ഡ്രൈവര്‍ക്കും കാല്‍നടയാത്രക്കാരനായ എരമല്ലൂര്‍ ദേവകീഭവനില്‍ ശ്രീകുമാറിനുമാണ് (53) പരിക്കേറ്റത്. ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also : അനീഷ് വീട്ടില്‍ വരാറുണ്ടെന്നറിഞ്ഞ ലാല ജാഗ്രതയിലായിരുന്നു: രാത്രിയില്‍ മകളുടെ മുറിയില്‍ അനീഷിനെ കണ്ടതോടെ പ്രകോപിതനായി

കഴിഞ്ഞ ദിവസം രാവിലെ ആറോടെ എരമല്ലൂര്‍ ജംഗ്ഷന് വടക്കുവശത്തായിരുന്നു അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ധനേഷിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button