കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സിൽവർലൈൻ വരേണ്യവർഗത്തിനായുള്ള പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി സാധാരണക്കാർക്ക് ഗുണമില്ലാത്തതാണെന്നും ഡിപിആറിന്റെ ചില പേജുകള്‍ മാത്രം പുറത്തുവന്നപ്പോൾ തന്നെ പദ്ധതി ജനവിരുദ്ധമെന്ന് വ്യക്തമായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
സിൽവർലൈൻ പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്നും പദ്ധതി നടപ്പായാൽ വരും തലമുറകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും സതീശൻ പറഞ്ഞു. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സർക്കാറിന്റെ നയം പിണറായിയും തുടരുകയാണെന്നും സതീശൻ ആരോപിച്ചു
Post Your Comments