Latest NewsNewsIndia

ബംഗ്ലാദേശികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറുന്നത് തടയാന്‍ ശക്തമായ മുന്നൊരുക്കവുമായി ബിഎസ്എഫ്

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കഞ്ചാവ് കൃഷി തഴച്ചുവളരുന്നു

സെപാഹിജാല: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി കഞ്ചാവ് കൃഷി തഴച്ചുവളരുന്നു. ഇതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അതിര്‍ത്തി രക്ഷാ സേന. ഗോകുല്‍ നഗര്‍ സെക്ടര്‍ ഇന്‍സ്‌പെക്ടര്‍
ജനറല്‍ രാകേഷ് രഞ്ജന്‍ ലാലാണ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തോടൊപ്പം കഞ്ചാവ് കൃഷിയുടെ രൂക്ഷതയും ബോദ്ധ്യപ്പെടുത്തിയത്.

Read Also : കൊല്ലപ്പെട്ട അനീഷിന് പുലര്‍ച്ചെ 1.30ന് ശേഷം വാതില്‍ തുറന്നുകൊടുത്തത് പെണ്‍കുട്ടി

നുഴഞ്ഞുകയറ്റക്കാര്‍ക്കും ഭീകരര്‍ക്കും മയക്കുമരുന്ന് പ്രധാന വരുമാന മാര്‍ഗമാണ്. കഞ്ചാവടക്കമുള്ള പലതിന്റേയും കൃഷി നശിപ്പിക്കുക എന്നതുമാത്രമാണ് പോംവഴി. പക്ഷെ വിശാലമായ അതിര്‍ത്തി മേഖലയില്‍ അത് ശ്രമകരമായ ദൗത്യമാണെന്നും സൈന്യം അറിയിച്ചു. സാങ്കേതിക വിദ്യകളുപയോഗിച്ച് കഞ്ചാവ് കൃഷി കണ്ടെത്തുന്നുണ്ടെന്നും ഡ്രോണുകള്‍ ഫലപ്രദമായി ഒരു പരിധിവരെ ഉപയോഗിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.

2021 അവസാനം വരെ ഒരു വര്‍ഷം 27 കോടി രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. ഇതിനൊപ്പം മയക്കുമരുന്ന് വിഭാഗത്തില്‍പെടുന്ന 29580 യാബാ ഗുളികകള്‍ പിടിച്ചെടു ത്തെന്നും ബി.എസ്.എഫ് അറിയിച്ചു. പൊതുവിപണിയില്‍ രണ്ടുകോടിക്കടുത്ത് വിലവരുന്നവയാണ് യാബാ ഗുളികകളെന്നും സൈന്യം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button