മസ്‌കത്ത്: മസ്‌കത്ത് എക്സ്പ്രസ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികൾക്കായാണ് മസ്‌കത്ത് എക്‌സ്പ്ര വേ ഭാഗകിമായി അടച്ചിടുന്നത്. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെയാണ് മസ്‌കറ്റ് എക്‌സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ മേഖലയിലെ റോഡുകളിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്നും മസ്‌കത്ത് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Read Also: ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: തടവിൽവെച്ച് പീഡിപ്പിച്ചത് രണ്ടാഴ്ചയോളം
ഖുറം മേഖലയിൽ നിന്ന് സീബ് ലക്ഷ്യമാക്കി സഞ്ചരിക്കുന്നവർക്ക് അൽ ഖുറമിലെ മീഡിയ ബ്രിഡ്ജ് കഴിഞ്ഞ ഉടനെയാണ് മസ്‌കറ്റ് എക്‌സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി സംയുക്തമായാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നതെന്നും മുൻസിപ്പാലിറ്റി അധികൃതർ വിശദമാക്കി. ഈ മേഖലയിലെ റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ഡ്രൈവർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
Read Also: രണ്ടാനച്ഛനെ വിവാഹം കഴിക്കാൻ കൊലപാതകം : അർച്ചനയുടെ മരണത്തിനു പിന്നിൽ മകൾ, അറസ്റ്റിൽ
Post Your Comments