Latest NewsIndiaNewsCrime

രണ്ടാനച്ഛനെ വിവാഹം കഴിക്കാൻ കൊലപാതകം : അർച്ചനയുടെ മരണത്തിനു പിന്നിൽ മകൾ, അറസ്റ്റിൽ

അര്‍ച്ചനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി യുവികയെ കല്യാണം കഴിക്കാന്‍ പോകുന്നു

ബംഗളൂരു: 38കാരിയായ അർച്ചനയുടെ കൊലപാതകത്തില്‍ മകള്‍ അറസ്റ്റില്‍. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് അമ്മയെ 21കാരി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അര്‍ച്ചന റെഡ്ഡിയെ വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ യുവിക റെഡ്ഡി പോലീസ് അറസ്റ്റ് ചെയ്തു.

read also: കൊല്ലപ്പെട്ട അനീഷിന് പുലര്‍ച്ചെ 1.30ന് ശേഷം വാതില്‍ തുറന്നുകൊടുത്തത് പെണ്‍കുട്ടി

അര്‍ച്ചനയുടെ രണ്ടാമത്തെ ഭര്‍ത്താവായ നവീന്‍ കുമാറും കൂട്ടാളിയും മകളുമായി പ്ലാൻ ചെയ്താണ് കൊലപാതകം നടത്തിയത്. കാറില്‍ വരുമ്ബോള്‍ അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നവീനുമായി അകന്നുകഴിയുകയാണ് അര്‍ച്ചന. എന്നാല്‍ യുവിക രണ്ടാനച്ഛനൊപ്പമാണ് താമസിക്കുന്നത്. ഇതിനെ അര്‍ച്ചന എതിര്‍ത്തിരുന്നു. അര്‍ച്ചനയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം യുവികയുമായുള്ള വിവാഹം നടത്താൻ നവീന്‍ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. നവംബര്‍ അവസാന ആഴ്ചയില്‍ നവീനെതിരെ അര്‍ച്ചന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അര്‍ച്ചനയെ ഇല്ലായ്മ ചെയ്യാന്‍ നവീനുമായി യുവിക ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

യുവികയുമായി ബന്ധം തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നവീനെ അർച്ചന ഭീഷണിപ്പെടുത്തി. യുവികയെ തിരികെ അമ്മയുടെ അരികിലേക്ക് അയക്കാനും ഗുണ്ടകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അര്‍ച്ചനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നതായും യുവികയെ കല്യാണം കഴിക്കാന്‍ പോകുന്നതുമായാണ് നവീന്‍ നല്‍കിയ മറുപടി. തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. ജിം ട്രെയിനറാണ് 33 വയസുകാരനായ നവീന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button