AlappuzhaNattuvarthaLatest NewsKeralaNews

പിക്കപ്പ് വാനിടിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു

ചെറിയ നാട് കൊല്ലകടവ് പാലവിള കിഴക്കേതിൽ ഡാനിയേൽ വർഗീസ് (55) ആണ് മരിച്ചത്

ചെങ്ങന്നൂർ: പിക്കപ്പ് വാനിടിച്ച് ചികിൽസയിൽ കഴിയുകയായിരുന്ന മധ്യവയസ്കൻ മരിച്ചു. ചെറിയ നാട് കൊല്ലകടവ് പാലവിള കിഴക്കേതിൽ ഡാനിയേൽ വർഗീസ് (55) ആണ് മരിച്ചത്.

29ന് മാവേലിക്കര- കോഴഞ്ചേരി എം.കെ റോഡിൽ കൊല്ലകടവ് ജംഗ്ഷനു സമീപം വെച്ചാണ് അപകടം നടന്നത്. ഡാനിയേൽ വർഗീസ് സഞ്ചരിച്ച സ്‌കൂട്ടറിൽ എതിരെ വന്ന പിക്കപ്പ് വാനിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചു റോഡിൽ വീണ് പരിക്കേറ്റ ഡാനിയേലിനെ സമീപവാസികൾ ഉടൻ തന്നെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.

Read Also : മലയാളി കഴിഞ്ഞ അഞ്ചുവർഷം മദ്യം കഴിച്ച് സർക്കാർ ഖജനാവിലേക്ക്‌ നികുതിയായി നൽകിയത് 46,546.13 കോടി രൂപ

സംസ്‌കാരം ജനുവരി രണ്ടിന് വൈകിട്ട് മൂന്നിന് കടയിക്കാട് ബഥേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: കൊല്ലകടവ് കുറ്റുമാവിളയിൽ കുടുംബാംഗം മിനി വർഗീസ്. മക്കൾ: ഷൈജു, ഷൈനു. മാതാവ്: അന്നമ്മ വർഗീസ്, പിതാവ് പരേതനായ ഗീവർഗീസ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button